ആട് വിൽപ്പന, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തട്ടിപ്പ്; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

  • 10/10/2024


കുവൈത്ത് സിറ്റി: ആടുകളെ വ്യാജമായി വിൽപന നടത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ എട്ട് വ്യക്തികളെ കബളിപ്പിച്ചതിന് മൂന്ന് പ്രവാസികളെ കസ്റ്റഡിയിലെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കശാപ്പ് ചെയ്ത മൃഗങ്ങളെ വിൽക്കുന്നതായി പരസ്യം ചെയ്യുന്ന അക്കൗണ്ടിനെതിരെ ഒന്നിലധികം തട്ടിപ്പ് പരാതികൾ ഉയർന്നിരുന്നു. ഇതോടെ അന്വേഷണത്തിനായി ഫർവാനിയ ഡിറ്റക്ടീവുകളുടെ ഒരു പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. വാഗ്‌ദാനം ചെയ്‌ത ആടുകളെ വിതരണം ചെയ്യാതെ 40 ദിനാർ പേയ്‌മെൻ്റ് ലഭിച്ച ഉടൻ തന്നെ പ്രതി ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതാണ് തട്ടിപ്പ് രീതിയെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ ഒരു പ്രതി കുറ്റസമ്മതം നടത്തുകയും ഒരേ രാജ്യക്കാരായ തൻ്റെ കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേർ കൂടെ പിടിയിലായത്.

Related News