കുവൈത്തിലെ ഉയർന്ന ജീവിതനിലവാരം; 100 ​​വയസ്സിൽ കൂടുതൽ പ്രായമുള്ളവർ 322 പേര്‍

  • 10/10/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ 100 ​​വയസും അതിൽ കൂടുതലുമുള്ള 322 പേര്‍ താമസിക്കുന്നുണ്ടെന്ന് കണക്കുകൾ. 
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഇതില്‍ 160 പേർ കുവൈത്തി പൗരന്മാരും 162 പേർ കുവൈത്തികളല്ലാത്തവരുമാണ്. ജൂൺ 30-ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, 100 വയസില്‍ എത്തിയവരുടെ ആകെ എണ്ണത്തിൽ 82 പുരുഷന്മാരും 240 സ്ത്രീകളും ഉൾപ്പെടുന്നു. 160 കുവൈത്തികളില്‍ 45 പുരുഷന്മാരും 115 സ്ത്രീകളും ഉണ്ട്. 

162 നോൺ-കുവൈത്തികളില്‍ 37 പുരുഷന്മാരും 125 സ്ത്രീകളും ഉൾപ്പെടുന്നു. കുവൈത്തിലെ ജീവിത നിലവാരം ഉയർന്നതാണ് ആയുർദൈർഘ്യം വർധിക്കാൻ കാരണമെന്ന് മുബാറക് ഹോസ്പിറ്റലിലെ ജെറിയാട്രിക്സ് വിഭാഗം മേധാവിയും ജെറിയാട്രിക്സ് കൺസൾട്ടൻ്റുമായ ഡോ. അലി അൽ ഖത്താൻ പറഞ്ഞു. അറബ് മേഖലയിലും കുവൈത്തിലും പ്രകടമായ ആയുർദൈർഘ്യം വർധിക്കുന്ന ആഗോള പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News