കുവൈത്തിലെ ഏട്രിയൽ ഫൈബ്രിലേഷൻ രോഗികളിൽ 50 ശതമാനവും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നു

  • 10/10/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഏട്രൽ ഫൈബ്രിലേഷൻ ബാധിച്ചവരിൽ 50 ശതമാനം ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിത വണ്ണം എന്നിവയാൽ ബുദ്ധിമുട്ടുന്നുവെന്ന് ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന അൽ അദാൻ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവിയും ഇലക്‌ട്രിക്കൽ കാർഡിയോളജിസ്റ്റ് ഡോ. സമഹ് അൽ ഖർജി. പേസ് യുവർ ഹാർട്ട്... സേവ് യുവർ ഹാർട്ട് എന്ന മുദ്രാവാക്യത്തിൽ ഏട്രിയൽ ഫൈബ്രിലേഷൻ എന്ന രോഗത്തെ പരിചയപ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സൽമാൻ അൽ ദുബൗസ് കാർഡിയാക് സെൻ്റർ സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏട്രിയൽ ഫൈബ്രിലേഷൻ എന്നത് ക്രമരഹിതമായ ഒരു ഹൃദയ താളമാണ്. ഇത് പലപ്പോഴും വളരെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആണ്. ഇത് ഹൃദയത്തിൽ രക്തം കട്ടപിടിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related News