കുവൈത്തിലെ വായു ശുദ്ധം, സോഷ്യൽ മീഡിയയെ വിശ്വസിക്കേണ്ട; എൻവയോൺമെൻ്റ് അതോറിറ്റി

  • 12/10/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെ വായു ഗുണനിലവാര സൂചികയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മുന്നറിയിപ്പുകൾ കൃത്യമല്ലാത്തതും അതിശയോക്തിപരവുമാണെന്ന് എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി (ഇപിഎ). വായുവിൻ്റെ ഗുണനിലവാരം അവകാശപ്പെടുന്നത് പോലെ അപകടകരമല്ലെന്നും മുന്നറിയിപ്പ് നിർദ്ദേശിച്ചതുപോലെ അർബുദ സാധ്യത ഉണ്ടാക്കുന്നതല്ലെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈത്തിലെ യുഎസ് എംബസിയിൽ നിന്നുള്ള വായു ഗുണനിലവാര റീഡിംഗുകൾ പ്രസിദ്ധീകരിക്കുന്ന "എയർ പൊല്യൂഷൻ ഇൻ വേൾഡ്: റിയൽ-ടൈം എയർ ക്വാളിറ്റി ഇൻഡക്സ് വിഷ്വൽ മാപ്പ്" എന്ന ആഗോള വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മുന്നറിയിപ്പിൽ ഇംഗ്ലീഷിൽ നിന്ന് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പെരുപ്പിച്ചു കാണിക്കുകയും ചെയ്യുകയായിരുന്നുവെന്ന് എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി അറിയിച്ചു.

Related News