ഇറാഖിൻ്റെ സുരക്ഷയും സ്ഥിരതയും മേഖലയുടെ സുസ്ഥിരതയിൽ അവിഭാജ്യ ഘടകമെന്ന് കുവൈത്ത്

  • 12/10/2024


കുവൈത്ത് സിറ്റി: ഇറാഖിൻ്റെ സുരക്ഷയും സ്ഥിരതയും മേഖലയുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് കുവൈത്ത്. ഇറാഖിനായുള്ള ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റൻസ് മിഷൻ്റെ സുപ്രധാന പങ്കും കുവൈത്ത് ചൂണ്ടിക്കാട്ടി. 2025ലെ പദ്ധതി ബജറ്റിൻ്റെ 139-ാം ഇനം ചർച്ചയ്ക്കിടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്ക് മുമ്പാകെ ഡിപ്ലോമാറ്റിക് അറ്റാഷെ ഖാലിദ് അൽ സബാഹ് നടത്തിയ കുവൈത്തിൻ്റെ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷയും രാഷ്ട്രീയ സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിലും ഇറാഖിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പിന്തുണക്കുന്നതിലും പുനർനിർമ്മാണത്തിലും വികസന പ്രവർത്തനങ്ങളിലും സഹായിക്കുന്നതിൽ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന യുഎൻഎഎംഐ മിഷനെ കുവൈത്ത് പിന്തുണയ്ക്കും. സ്ഥിരതയ്ക്കും വികസനത്തിനുമായി ഇറാഖിന്റെ വഴിയിൽ നിൽക്കുന്ന പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സർക്കാരിനെയും സഹോദര ഇറാഖി ജനതയെയും സഹായിക്കുന്നതിൽ ഈ മിഷൻ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News