കുവൈത്തിൽ 1342 പ്രവാസികൾക്ക് സ്തനാർബുദം; ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദ സാധ്യതയെന്ന് വിദ​ഗ്ധ

  • 12/10/2024

 


കുവൈത്ത് സിറ്റി: ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് തൻ്റെ ജീവിതകാലത്ത് സ്തനാർബുദ സാധ്യതയുണ്ടെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിംഗ് പ്രസിഡൻ്റ് ഡോ ഒസാമ അൽ സഈദ്. യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് ആൻ്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ക്യാൻസർ അവയർ നേഷൻ (CAN) എന്ന സംഘടനയുമായി സഹകരിച്ച്, "പിങ്ക് ഡേ" എന്ന പേരിൽ നടന്ന ഒരു പ്രദർശനത്തിലാണ് ഒസാമ അൽ സഈദ് ഇക്കാര്യം പറഞ്ഞത്. ലോകമെമ്പാടുമുള്ള ക്യാൻസർ ബാധിതരുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് CAN-ൻ്റെ ഡോക്ടർ ഹെസ്സ അൽ ഷഹീൻ വിശദീകരിച്ചു. കുവൈത്തിൽ 1,653 കുവൈത്തികളും 1,342 നോൺ-കുവൈറ്റികളും ഉൾപ്പെടെ 2,995 പേർക്ക് സ്തനാർബുദമുണ്ടെന്ന് കുവൈത്ത് സെൻ്റർ ഫോർ കാൻസർ കൺട്രോളിൻ്റെ (കെസിസിസി) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ക്യാൻസറിനെക്കുറിച്ചുള്ള ആളുകളുടെ അവബോധം, പ്രത്യേകിച്ച് സ്ത്രീകളിൽ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് ഡോക്ടർ ഹെസ്സ അൽ ഷഹീൻ കൂട്ടിച്ചേർത്തു.

Related News