സോവറൈൻ വെൽത്ത് ഫണ്ടുകൾ; ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി അബുദാബി, കുവൈത്ത് ഏഴാമത്

  • 12/10/2024


കുവൈത്ത് സിറ്റി: ഗ്ലോബൽ എസ്‌ഡബ്ല്യുഎഫ് സോവറൈൻ വെൽത്ത് ഫണ്ടുകൾ നിയന്ത്രിക്കുന്ന മൂലധനമനുസരിച്ച് നഗരങ്ങളുടെ ഒരു പുതിയ ആഗോള റാങ്കിംഗ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി അബുദാബി ഒന്നാം സ്ഥാനത്താണ്. 2024 ഒക്ടോബർ 1 ലെ കണക്കനുസരിച്ച് 1.674 ട്രില്യൺ ഡോളറാണ് അബുദാബിയുടെ ആസ്തി. 1.119 ട്രില്യൺ ഡോളർ ആസ്തിയുള്ള റിയാദ് അഞ്ചാം സ്ഥാനത്താണ്. 1.668 ട്രില്യൺ ഡോളർ ആസ്തിയുമായി നോർവേയിലെ ഓസ്‌ലോ രണ്ടാം സ്ഥാനത്തും, ചൈന ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ ആസ്തിയിൽ 1.342 ട്രില്യൺ ആസ്തിയുമായി ബെയ്ജിംഗ് മൂന്നാം സ്ഥാനത്തുമെത്തി. 1.135 ട്രില്യൺ ഡോളർ ആസ്തിയുള്ള സിംഗപ്പൂർ നാലാം സ്ഥാനത്താണ്. സോവറൈൻ വെൽത്ത് ഫണ്ടുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏഴാമത്തെ സമ്പന്ന നഗരമായി കുവൈത്ത്. ആഗോള എസ്‌ഡബ്ല്യുഎഫ് ക്ലാസിഫിക്കേഷൻ പ്രകാരം 978 ബില്യൺ ഡോളർ വരെയാണ് ആസ്തി. സോവറൈൻ വെൽത്ത് ഫണ്ടുകൾ നിയന്ത്രിക്കുന്ന മൂലധനത്തെ അടിസ്ഥാനമാക്കി റാങ്കിംഗ് തീരുമാനിച്ചിട്ടുള്ളത്

Related News