സ്ത്രീ ശാക്തീകരണം, അവകാശ സംരക്ഷണം; തുടർച്ചയായി പരിശ്രമങ്ങളുമായി കുവൈത്ത്

  • 13/10/2024


കുവൈത്ത് സിറ്റി: സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പദവകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശക്തമായ പരിശ്രമങ്ങൾ തുടരുമെന്ന് കുവൈത്ത്. പതിറ്റാണ്ടുകളായി കുവൈത്തി സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കുവൈത്തി സമൂഹത്തിൽ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകങ്ങളായി മാറിയിട്ടുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി. സ്ത്രീകളുടെ പുരോഗതിയുമായി ബന്ധപ്പെട്ട അജണ്ട ഇനം 27 ന് കീഴിലുള്ള സാമൂഹിക, മാനുഷിക, സാംസ്കാരിക കാര്യങ്ങളുടെ മൂന്നാം കമ്മിറ്റിക്ക് മുമ്പാകെ ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം ദൗത്യത്തിലെ നയതന്ത്ര അറ്റാഷെ റാഹിഖ് അൽ അബ്ബാദാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സമൂഹത്തിൻ്റെ എല്ലാ മേഖലകളെയും പിന്തുണയ്ക്കുന്ന രാഷ്ട്രീയവും നിയമനിർമ്മാണവുമായ അന്തരീക്ഷമാണ് കുവൈത്തിനെ വേറിട്ടുനിൽക്കുന്നതെന്ന് അൽ അബ്ബാദ് എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടന ലിംഗസമത്വ വിടവ് ഇല്ലാതാക്കുന്നത് ഉറപ്പാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

Related News