ജഹ്റ ​ഗവർണറേറ്റിൽ ശക്തമായ പരിശോധന; 54 പ്രവാസികൾ അറസ്റ്റിൽ

  • 13/10/2024

 


കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള വിപുലമായ സുരക്ഷാ ക്യാമ്പയിനുകളഉടെ തുടർച്ചയായി, നിയമലംഘകരെയും റെസിഡൻസി നിയമം ലംഘിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മന്ത്രാലയം ജഹ്‌റ ഗവർണറേറ്റിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് പരിശോധന നടത്തി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. വനിതാ പോലീസിൻ്റെ പങ്കാളിത്തത്തോടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എമർജൻസി പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഫീൽഡ് സെക്ടറുകൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തു. 2,089 ട്രാഫിക് നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 14 പേരാണ് പിടിയിലായത്. വാണ്ടഡ് ലിസ്റ്റിലുള്ള ഒമ്പത് വാഹനങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News