ജഹ്‌റ റിസർവിൽ 1,500 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ച് കെഎൻപിസി

  • 13/10/2024


കുവൈത്ത് സിറ്റി: ജഹ്‌റ റിസർവിൽ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് 1,500 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനത്തിൽ കമ്പനിയുടെ വോളണ്ടിയർ ടീമിലെ അംഗങ്ങൾ, സുരക്ഷ, ആരോഗ്യം, പരിസ്ഥിതി വകുപ്പ്, ജനറൽ സർവീസസ് വകുപ്പ് എന്നിവ പങ്കാളികളായെന്ന് കമ്പനിയിലെ സേവന വകുപ്പ് ഡയറക്ടർ അലി ഖഷാവി അറിയിച്ചു. 

കമ്പനി ഈ സംരംഭം ഓരോ വർഷവും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഒമാനിലെ നിന്ന് കണ്ടൽ വിത്തുകൾ ഇറക്കുമതി ചെയ്യുകയും റിസർവിൽ നടുന്നതിന് മുമ്പ് കമ്പനിയുടെ നഴ്സറികളിൽ അവയെ മുളപ്പിക്കുകയും ചെയ്യുന്നതാണ് രീതി. റിസർവിൽ ഘട്ടംഘട്ടമായി 9,000 തൈകൾ നട്ടുപിടിപ്പിക്കാനാണ് കമ്പനി അടുത്ത വർഷം പ്രാഥമിക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കണ്ടൽ തൈകളുടെ എണ്ണം വർധിപ്പിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും അലി ഖഷാവി പറഞ്ഞു.

Related News