ആണവ അടിയന്തരാവസ്ഥകളോടുള്ള പ്രതികരണം ; അന്താരാഷ്ട്ര മോക്ക് എക്സർസൈസിൽ പങ്കെടുത്ത് കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 13/10/2024

 


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ റാപ്പിഡ് എമർജൻസി റെസ്‌പോൺസ് ടീം ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി സംഘടിപ്പിച്ച മോക്ക് എക്‌സർസൈസിൽ പങ്കെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ജിസിസി എമർജൻസി മാനേജ്‌മെൻ്റ് സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് ടീം ക്ഷണം സ്വീകരിച്ചത് അനുസരിച്ച് മോക്ക് എക്‌സർസൈസിൽ പങ്കാളികളായത്. 

അതിർത്തി കടന്നുള്ള ആണവായുധങ്ങൾ അല്ലെങ്കിൽ ന്യൂക്ലിയർ അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര പ്രതികരണ ക്രമീകരണങ്ങൾ പരീക്ഷിക്കുക ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള അഭ്യാസങ്ങൾ ആനുകാലികമായി നടക്കുന്നതിനാൽ, ആണവ, റേഡിയോളജിക്കൽ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആ​ഗോള തലത്തിലുള്ള അതോറിറ്റികളുടെ രീതികളും സാങ്കേതിക കഴിവുകളും മനസിലാക്കാൻ സാധിക്കുമെന്നും ആരോ​ഗ്യ മന്ത്രാലയം പറഞ്ഞു. 


യോഗ്യതയുള്ള അധികാരികളുടെയും ദേശീയ ജീവനക്കാരുടെയും കഴിവുകൾ പരിശോധിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Related News