ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന; 32 നിയമലംഘനങ്ങൾ കണ്ടെത്തി

  • 13/10/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വെള്ളിയാഴ്ച ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 32 നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിൽ പല സ്ഥാപനങ്ങളിലും പലതരം പ്രാണികളുടെ സാന്നിധ്യം കണ്ടെത്തി. പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്, സാങ്കേതികവും ആരോഗ്യപരവുമായ ആവശ്യകതകൾ പാലിക്കാതെ ഭക്ഷണം കൈകാര്യം ചെയ്യൽ, ബന്ധപ്പെട്ട അതോറിറ്റിയുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നത് എന്നിങ്ങെയുള്ള നിയമലംഘങ്ങളാണ് കണ്ടെത്തിയത്. കൂടാതെ, ലൈസൻസുള്ള സ്ഥലത്തിൻ്റെ പരിധി കവിയുന്ന സ്ഥലങ്ങളുടെ അനധികൃത ഉപയോഗം, അതോറിറ്റിയിൽ നിന്ന് ഹെൽത്ത് ലൈസൻസ് നേടാതെ ഭക്ഷണ സൗകര്യം പ്രവർത്തിപ്പിക്കുക എന്നിവയും ഉൾപ്പെടുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനകളെന്നും അധികൃതർ വ്യക്തമാക്കി.

Related News