സൈബർ സുരക്ഷ: എന്തെങ്കിലും ഭീഷണിയുണ്ടായാൽ ഉടൻ അറിയിക്കണമെന്ന് മന്ത്രാലയങ്ങൾക്ക് നിർദേശം

  • 13/10/2024


കുവൈത്ത് സിറ്റി: അപകടസാധ്യതകൾ ഒഴിവാക്കാനും സർക്കാർ പ്ലാറ്റ്‌ഫോമുകളെയും ഏജൻസികളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളെ നേരിടാനും ഏതെങ്കിലും അപകടമോ ഭീഷണിയോ ഉണ്ടായാൽ ഉടൻ അറിയിക്കേണ്ടതിൻ്റെ ആവശ്യകത ദേശീയ സൈബർ സുരക്ഷാ കേന്ദ്രം മന്ത്രാലയങ്ങളോടും സർക്കാർ ഏജൻസികളോടും നിർദേശിച്ചു. സർക്കാർ വെബ്‌സൈറ്റുകളെയും ഇലക്ട്രോണിക് നെറ്റ്‌വർക്കുകളെയും ബാധിക്കുന്ന സൈബർ സുരക്ഷാ സംഭവങ്ങൾ പരിഹരിക്കുന്നതിന് സൈബർ സുരക്ഷാ കേന്ദ്രവുമായി സഹകരിക്കാനും ഏകോപിപ്പിക്കാനും എല്ലാ സർക്കാർ ഏജൻസികൾക്കും സർക്കുലർ ഉൾപ്പെടെയുള്ള മന്ത്രിസഭാ തീരുമാനം പാലിക്കാൻ മന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News