അമിതവണ്ണം, അമിതഭാരം; അറബ് ലോകത്ത് കുവൈത്ത് ഒന്നാം സ്ഥാനത്ത്

  • 14/10/2024

 


കുവൈത്ത് സിറ്റി: ഹൃദ്രോഗം, ആർട്ടീരിയോസ്ക്ലെറോസിസ് എന്നിവ മൂലം പ്രതിവർഷം 4,000 കുവൈത്തികൾ മരിക്കുന്നുവെന്ന് പഠനം. ഇത് പൗരന്മാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്ന ശതമാനമാണ്. 50 ശതമാനം കുവൈത്തികളും രക്തത്തിലെ ഉയർന്ന കൊഴുപ്പിൻ്റെ അളവ് അനുഭവിക്കുന്നു. അമിതവണ്ണത്തിൻ്റെയും അമിതഭാരത്തിൻ്റെയും കാര്യത്തിൽ അറബ് ലോകത്ത് കുവൈത്ത് ഒന്നാം സ്ഥാനത്താണ്. അമിതഭാരത്തിൻ്റെ നിരക്ക് 75 ശതമാനത്തിലെത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അമിത വണ്ണം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ മറ്റ് ഘടകങ്ങൾക്ക് പുറമേ പൗരന്മാർക്കിടയിൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് 25 ശതമാനത്തിൽ എത്തുന്നുവെന്നും സബാഹ് അൽ അഹമ്മദ് കാർഡിയാക് സെൻ്ററിലെ ലിപിഡ് ഡിസീസസ് വിഭാഗം മേധാവിയും ഹാർട്ട് അസോസിയേഷൻ അംഗവുമായ ഡോ. അഹമ്മദ് അൾ സരാഫ് പറഞ്ഞു. ഹൃദ്രോഗവും ആർട്ടീരിയോസ്ക്ലെറോസിസും കുവൈത്തിൽ മാത്രമല്ല, ലോകമെമ്പാടും വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News