'സീറ്റ് ബെൽറ്റ് ധരിക്കുന്നതും സിഗ് സാഗ് ഡ്രൈവിംഗ് ഒഴിവാക്കുന്നതും അപകടങ്ങൾ കുറയ്ക്കും' ഈ വര്ഷം 7,774 റോഡപകടങ്ങൾ

  • 14/10/2024


കുവൈത്ത് സിറ്റി: ഫലപ്രദമായ പ്രതിരോധ തന്ത്രം വികസിപ്പിക്കുന്നതിന് ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് പഠനം നടത്തുകയും വിലയിരുത്തുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യമുണ്ടെന്ന് എമർജൻസി മെഡിക്കൽ സർവീസസ് (ഇഎംഎസ്) ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഷാറ്റി സ്ഥിരീകരിച്ചു. പ്രശ്ന മേഖലകൾ തിരിച്ചറിയുന്നതിനും സജീവമായ നടപടികൾ നടപ്പിലാക്കുന്നതിനും പതിവ് ഡാറ്റ വിശകലനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2024-ലെ ഇഎംഎസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മൂന്നാം പാദ റിപ്പോർട്ടിൽ നിന്നുള്ള ശുപാർശകൾ ഡോ. അൽ ഷാറ്റി വിശദീകരിച്ചു. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും സമൂഹ അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ തന്ത്രത്തിൻ്റെ ആവശ്യകതയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം 7,774 റോഡപകടങ്ങളാണ് ഉണ്ടായത്. സീറ്റ് ബെൽറ്റ് ധരിക്കുന്നതും സിഗ് സാഗ് ഡ്രൈവിംഗ് ഒഴിവാക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കർശനമായ നിയമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News