കുവൈത്തികൾ വർഷത്തിൽ 69 മണിക്കൂർ വായനയ്ക്കായി മാറ്റിവയ്ക്കുന്നുവെന്ന് പഠനം; ആഗോളതലത്തിൽ 90-ാം സ്ഥാനത്ത്

  • 14/10/2024


കുവൈത്ത് സിറ്റി: പ്രതിവർഷം ശരാശരി വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും വായിക്കുന്ന മണിക്കൂറുകളുടെ എണ്ണത്തിലും ആഗോളതലത്തിൽ 90-ാം സ്ഥാനത്തെന്ന് കണക്കുകൾ. സ്പെഷ്യലൈസ്ഡ് മാഗസിൻ സിഇഒ വേൾഡ് അടുത്തിടെ നടത്തിയ പഠനമനുസരിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ഒരു കുവൈത്തി പൗരൻ പ്രതിവർഷം ശരാശരി 3.08 പുസ്തകങ്ങൾ വായിക്കുകയും ഏകദേശം 69 മണിക്കൂർ വായിക്കാനയി മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു. 

102 രാജ്യങ്ങളിലെ ആഗോള പുസ്തക-വായന വിപണി വിലയിരുത്തിയ സർവേ ലോകമെമ്പാടുമുള്ള 6.5 ദശലക്ഷം ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും കൂടുതൽ വായനക്കാർ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലാണെന്നും തൊട്ടുപിന്നാലെ ഇന്ത്യയാണെന്നും സർവേ വ്യക്തമാക്കുന്നു. വായിക്കുന്ന മണിക്കൂറുകളുടെ എണ്ണത്തിലും ഒരാൾക്ക് ശരാശരി വായിച്ച പുസ്തകങ്ങളുടെ എണ്ണത്തിലും ഈ രാജ്യങ്ങൾ മുന്നിലാണ്. ജിസിസി റാങ്കിംഗിൽ ബഹ്‌റൈൻ ഒന്നാമതെത്തി. ആഗോളതലത്തിൽ ബഹ്റൈൻ 82-ാം സ്ഥാനത്താണ്.

Related News