കുവൈത്തിലെ റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം പകുതിയോടെ ആരംഭിച്ചേക്കും

  • 14/10/2024

 


കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് ഓഡിറ്റ് ബ്യൂറോ പൊതുമരാമത്ത് മന്ത്രാലയത്തിന് അനുമതി നല്‍കി. പതിനെട്ട് കമ്പനികളുമായി കരാറിൽ ഏർപ്പെടാനാണ് മന്ത്രാലയത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് ഈ നടപടികൾ. റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെൻഡറില്‍ വിജയിച്ച കമ്പനികളുമായുള്ള കരാർ ഈ മാസം അവസാനത്തോടെ മന്ത്രാലയം പൂർത്തിയാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഓഡിറ്റ് ബ്യൂറോ കമ്പനികളുമായുള്ള കരാറിന് പാലിക്കേണ്ട നിരവധി വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വർക്ക് ഓർഡറിനും നിർവ്വഹിച്ച യഥാർത്ഥ അളവുകളെ അടിസ്ഥാനമാക്കി പേയ്‌മെന്‍റുകൾ നിർണ്ണയിക്കും. കരാർ കാലയളവിലുടനീളം മതിയായ അളവിൽ ബിറ്റുമിൻ ലഭ്യമാണെന്ന് മന്ത്രാലയം ഉറപ്പാക്കണം. പതിനെട്ട് റോഡ് അറ്റകുറ്റപ്പണി കരാറുകൾ നടപ്പാക്കുമ്പോൾ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.

Related News