കുവൈത്ത് എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച യുവാവ് കസ്റ്റഡിയിൽ

  • 15/10/2024


കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച വിദേശത്ത് നിന്നെത്തിയ കുവൈത്തി യുവാവിനെ ജലീബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു തർക്കത്തിനിടെ യാത്രക്കാരൻ തങ്ങളെ ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എയർപോർട്ട് ജീവനക്കാർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇയാളെ തടയാൻ ഉടൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് അധികൃതർ.

Related News