പലരിൽനിന്നായി 300,000 ദിനാറിലധികം തട്ടിയെടുത്ത പ്രവാസി അറസ്റ്റിൽ

  • 15/10/2024


കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി പ്രവാസികളെയും പൗരന്മാരെയും കബളിപ്പിച്ചതിന് ഒരു ഏഷ്യൻ പ്രവാസിയെ അന്വേഷണ വിഭാഗം പിടികൂടി. തട്ടിപ്പിനിരയായ ഒരു ഏഷ്യൻ പ്രവാസി നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഏഷ്യൻ പ്രവാസി ഒരു പ്രോജക്‌ട് സംബന്ധിച്ച ധാരണയായി പ്രതിക്ക് ഏകദേശം 170,000 ദിനാർ നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ പ്രതിയെ കുറിച്ച് രഹസ്യാന്വേഷണം നടത്തി വിവരങ്ങൾ ശേഖരിക്കുകയും കൃത്യമായ ആസൂത്രണത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 300,000 ദിനാറിലധികം പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്തുവെന്നാണ് വ്യക്തമാകുന്നത്. കേസിൽ തുടരന്വേഷണം നടക്കുകയാണ്.

Related News