ജിസിസി ട്രെയിൻ പദ്ധതിക്കും റിയാദ് റെയിൽവേ ലിങ്ക് പദ്ധിക്കും വലിയ പ്രാധാന്യമെന്ന് പൊതുമരാമത്ത് മന്ത്രി

  • 15/10/2024


കുവൈത്ത് സിറ്റി: 2035ലെ കുവൈത്തിന്റെ ദേശീയ തന്ത്രത്തിൻ്റെ പ്രധാന മുന്നേറ്റമായി ലക്ഷ്യമിടുന്ന സുസ്ഥിര ലോജിസ്റ്റിക് സേവനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ. പ്രാദേശികവും ആഗോളവുമായ ലോജിസ്റ്റിക്‌സിൻ്റെ വിപുലീകരണത്തിനായി കുവൈത്ത് പരിശ്രമിക്കുകയാണ്. ആഗോള ലോജിസ്റ്റിക് സേവനങ്ങളുടെ മാപ്പ് പുനർരൂപകൽപ്പന ചെയ്യുക എന്ന വിഷയത്തിൽ സൗദി അറേബ്യയിൽ നടന്ന വേൾഡ് ലോജിസ്റ്റിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. അൽ മഷാൻ.

ജിസിസി ട്രെയിൻ പദ്ധതിയും കുവൈത്തിനെ സൗദി അറേബ്യയിലെ റിയാദുമായി ബന്ധിപ്പിക്കുന്ന റെയിൽവേയും ഉൾപ്പെടെയുള്ള റെയിൽവേ ലിങ്കേജ് പദ്ധതികളിൽ കുവൈത്ത് സജീവമായി പ്രവർത്തിക്കുകയാണ്. ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കര ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനുമായി റെയിൽവേയുമായി തുറമുഖങ്ങളെ സംയോജിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വടക്കൻ കുവൈത്തിലേക്ക്, പ്രത്യേകിച്ച് മുബാറക് തുറമുഖത്തേക്ക് കര ഷിപ്പിംഗ് റൂട്ടുകൾ വികസിപ്പിക്കുന്നത് പോലുള്ള പ്രാദേശിക സംരംഭങ്ങളെക്കുറിച്ചും ഡോ. ​​അൽ മഷാൻ സംസാരിച്ചു.

Related News