പോഷകാഹാര സപ്ലിമെൻ്റുകളുടെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അബ്ദുളള അൽ സനദ്

  • 15/10/2024


കുവൈത്ത് സിറ്റി: വൈദ്യോപദേശം കൂടാതെ അമിതമായും അല്ലാതെയും പോഷകാഹാര സപ്ലിമെൻ്റുകൾ കഴിക്കുന്നതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുളള അൽ സനദ് . ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും പോഷകാഹാര സപ്ലിമെൻ്റുകളുടെ വ്യാപകമായ ഉപയോഗത്തിന് ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, അവയുടെ നിരവധി ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു വലിയ പരസ്യ പ്രചാരണം നടക്കുന്നുണ്ടെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

വേൾഡ് മെട്രിക്സ് ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച് ഈ സപ്ലിമെൻ്റുകളുടെ ഉപയോഗം യഥാർത്ഥത്തിൽ ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുകയാണ്. 2020 ൽ ഇത് ഏകദേശം 140.4 ബില്യൺ ഡോളറായതിന് ശേഷം 2026 ഓടെ ആഗോള ചെലവ് 306.8 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു. ആരോഗ്യസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ ആദ്യം ഒരു ഡോക്ടറെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

Related News