വ്യാഴാഴ്ച കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അറിയിപ്പ്

  • 15/10/2024


കുവൈത്ത് സിറ്റി: കിഴക്കൻ അഹമ്മദി, അൽ ദാഹർ, വെസ്റ്റ് ഷുഐബ വ്യാവസായിക മേഖലകളിൽ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് അറിയിപ്പ്. ഒക്ടോബർ 17, വ്യാഴാഴ്‌ച രാത്രി എട്ട് മുതൽ അബ്‍ദുള്ള പോർട്ട് ടാങ്കുകളിലെ ജല ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിലാണ് കുടിവെള്ള വിതരണം തടസപ്പെടുകയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ആറു മണിക്കൂർ നീളുമെന്നാണ് അറിയിപ്പ്. കിഴക്കൻ അഹമ്മദി, അൽ-ദാഹർ, വെസ്റ്റ് ഷുഐബ വ്യാവസായിക മേഖലകളിൽ ശുദ്ധജല വിതരണത്തിൽ കുറവ് സാധ്യതയുണ്ട് . ഉപഭോക്താക്കൾ സഹകരിക്കണണെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 152 എന്ന നമ്പറിൽ യൂണിഫൈഡ് കോൾ സെൻ്ററുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

Related News