ഞായറാഴ്ചമുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം, വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇസ്സ റമദാൻ

  • 16/10/2024

 


കുവൈത്ത് സിറ്റി: കുവൈത്തിലും സമീപ തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്നും ചിലപ്പോൾ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിലാണ് കാറ്റ്. വാരാന്ത്യത്തിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റും ആർദ്രതയും താപനിലയും ഞായറാഴ്ചയോടെ കുറയുകയും നാളെ അൽ വാസ്മിൻ്റെയും അൽ അവയുടെയും തുടക്കവുമാണെന്നും അദ്ദേഹം പറഞ്ഞു.

Related News