ഗൾഫ് കപ്പ് ടൂർണമെന്റ്, റോഡുകളുടെ അറ്റകുറ്റപ്പണി അടക്കം സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത് കുവൈറ്റ് മന്ത്രിസഭാ യോ​ഗം

  • 16/10/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനുള്ള ശ്രമങ്ങൾ, വരാനിരിക്കുന്ന ഗൾഫ് കപ്പ് ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ, ശൈത്യകാലത്തിനു മുന്നോടിയായുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി വിവിധ ദേശീയ വിഷയങ്ങൾ കുവൈത്ത് മന്ത്രിസഭാ യോഗത്തിന്റെ പ്രതിവാര യോ​ഗം ചർച്ച ചെയ്തു. ബയാൻ പാലസിൽ നടന്ന യോഗത്തിൽ ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അധ്യക്ഷത വഹിച്ചു. 

ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗഷർജി ചർച്ചകളുടെ അപ്‌ഡേറ്റ് നൽകി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് സൗഹൃദ, അയൽ രാജ്യങ്ങളിലെ നേതാക്കളിൽ നിന്ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ലഭിച്ച ആശയവിനിമയങ്ങളെക്കുറിച്ച് മന്ത്രിമാർക്ക് വിശദീകരണം നൽകി. ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങളും ഷെയ്ഖ് ഫഹദ് മന്ത്രിസഭയെ അറിയിച്ചു.

Related News