തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള തലത്തിൽ കുവൈത്ത് മുൻപന്തിയിലെന്ന് ഹമദ് അൽ മഷാൻ

  • 16/10/2024


കുവൈത്ത് സിറ്റി: തീവ്രവാദത്തിനും തീവ്രവാദ ഗ്രൂപ്പുകൾക്കുമെതിരായ പോരാട്ടത്തിൽ ആഗോള തലത്തിൽ കുവൈത്ത് മുൻപന്തിയിലാണെന്ന് വികസന, അന്താരാഷ്ട്ര സഹകരണ അംബാസഡർ ഹമദ് അൽ മഷാൻ. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ കുവൈത്ത് മികച്ച പങ്ക് വഹിക്കുന്നുണ്ട്. കുവൈത്തിന്റെയും കെനിയയുടെയും നേതൃത്വത്തിൽ ആഗോള തീവ്രവാദ വിരുദ്ധ ഫോറത്തിൽ നിന്നുള്ള ഈസ്റ്റ് ആഫ്രിക്ക വർക്കിംഗ് ഗ്രൂപ്പിനായി കുവൈത്ത് നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈസ്റ്റ് ആഫ്രിക്ക വർക്കിംഗ് ഗ്രൂപ്പ് ഭൂമിശാസ്ത്രപരമായി കിഴക്കൻ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് അൽ മഷാൻ പറഞ്ഞു. 2021-2031 ദശകത്തിൽ തീവ്രവാദ വിരുദ്ധ ഫോറത്തിൻ്റെ തന്ത്രപരമായ കാഴ്ചപ്പാടിൽ തീവ്രവാദ റിക്രൂട്ട്‌മെൻ്റ് കുറയ്ക്കുന്നതിനും ദീർഘകാല തന്ത്രപരമായ ഇടപെടലുകളിലൂടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ഫലപ്രദമായ സംഭാവന നൽകാൻ സംയുക്തമായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News