കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 17/10/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വാസ്ം സീസണിൻ്റെ ഭാ​ഗമായുള്ള ഈർപ്പമുള്ള തെക്കൻ കാറ്റ് അടുത്ത വെള്ളിയാഴ്ച വരെ തുടരും. ഇത് മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ കാറ്റ് വടക്ക് പടിഞ്ഞാറോട്ട് തിരിയുമെന്നും ആർദ്രത കുറയുമെന്നും ഞായറാഴ്ച കാറ്റിന്റെ വേഗത വർദ്ധിക്കുമെന്നും താപനില ഗണ്യമായി കുറയാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. താപനില, പകൽ സമയത്ത് 28 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ ഏറ്റവും കുറഞ്ഞ താപനില കുറയുകയും മരുഭൂമിയിൽ 15 മുതൽ 17 ഡിഗ്രി വരെ വ്യത്യാസപ്പെടുകയും ചെയ്യുമെന്നും ഇസ റമദാൻ കൂട്ടിച്ചേർത്തു.

Related News