കുവൈത്ത് സിറ്റിയെ അടിമുടി മാറ്റിമറിക്കുന്ന നിർദേശങ്ങൾക്ക് അം​ഗീകാരം

  • 17/10/2024


കുവൈത്ത് സിറ്റി: തലസ്ഥാന പ്രദേശം വികസിപ്പിക്കാനുള്ള തൻ്റെ നിർദ്ദേശം നടപ്പിലാക്കുന്നത് കുവൈത്ത് സിറ്റിയുടെ രൂപത്തെ മാറ്റിമറിക്കുമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗവും ടെക്‌നിക്കൽ കമ്മിറ്റി മേധാവിയുമായ മുനീറ അൽ അമീർ. സർക്കാർ കെട്ടിടങ്ങളുടെ വാസ്തുവിദ്യാ ഐഡൻ്റിറ്റി, തലസ്ഥാനത്തിൻ്റെ സൗന്ദര്യശാസ്ത്രം രാജ്യത്തിൻ്റെ മുഖമുദ്രയായി ഉയർത്തുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ വിവിധ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച് അടുത്തിടെ സമർപ്പിച്ച രണ്ട് നിർദ്ദേശങ്ങൾക്ക് മുനിസിപ്പൽ കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചിരുന്നു.

കുവൈത്ത് ക്യാപിറ്റലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും വികസിത രാജ്യങ്ങളുടെ റാങ്കിലേക്ക് ഉയർത്തുന്നതിനുമുള്ള സുപ്രധാനമായ ആദ്യ ചുവടുവെപ്പാണ് തൻ്റെ നിർദ്ദേശങ്ങളെന്ന് അൽ അമീർ വിശദീകരിച്ചു. രാജ്യത്തിന്റെ സ്വത്വത്തെ പ്രതീകപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിനാൽ തലസ്ഥാനങ്ങൾക്ക് സാധാരണയായി സർക്കാരിൽ നിന്ന് പ്രത്യേക ശ്രദ്ധ ലഭിക്കും. തലസ്ഥാനത്തിൻ്റെ വികസനം ആരംഭിക്കാനും രാജ്യത്തുടനീളമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് വ്യക്തമായ ഐഡൻ്റിറ്റി സ്ഥാപിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News