റോഡ് നവീകരണം വേ​ഗത്തിലാക്കാൻ കൂട്ടായ ശ്രമങ്ങളുമായി ആഭ്യന്തര, പൊതുമരാമത്ത് മന്ത്രാലയങ്ങൾ

  • 17/10/2024


കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായി, ആക്ടിംഗ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, പൊതുകാര്യ മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ-മഷാൻ എന്നിവരുടെ നേതൃത്വത്തിൽ ഏകോപന യോഗം നടന്നു. നിരവധി അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിമാർ, രണ്ട് മന്ത്രാലയങ്ങളിലെയും വകുപ്പ് ഡയറക്ടർമാർ, റോഡ് പദ്ധതികൾ, പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, ജല പദ്ധതികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ പങ്കെടുത്തു. 

പൊതുമരാമത്ത് മന്ത്രാലയത്തെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റിയെയും (പാർട്ട്) പിന്തുണയ്ക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ താൽപര്യം ഷെയ്ഖ് ഫഹദ് അൽ യൂസഫ് യോഗത്തിൽ വ്യക്തമാക്കി. പദ്ധതികൾ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിന് കാലതാമസം ഒഴിവാക്കുക, തടസങ്ങൾ ഒഴിവാക്കുക, ഷെഡ്യൂൾ അടിസ്ഥാനമാക്കി റോഡ് മെയിൻ്റനൻസ് പ്ലാൻ നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related News