ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, മഹ്‌ബൂല എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷാപരിശോധന, 146 പേർ അറസ്റ്റിൽ

  • 17/10/2024



കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും സുരക്ഷയും പൊതു ക്രമവും നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വിവിധ മേഖലകളിൽ തീവ്രമായ സുരക്ഷാ കാമ്പയിൻ നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖൈതാൻ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, മുത്‌ല, മഹ്‌ബൂല എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. 1,822 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പൊതു സുരക്ഷാ വിഭാഗം, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ്, വനിതാ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. 1,676 ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തി. 146 പേരെ അറസ്റ്റ് ചെയ്യാനുമായി. ഇതിൽ 21 പേർ കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുള്ളവവരും 32 പേർ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News