സോഷ്യൽ മീഡിയയിലൂടെ പ്രവാചകനെ അപകീർത്തിപ്പെടുത്തിയ സ്ത്രീക്ക് ശിക്ഷ വിധിച്ചു

  • 17/10/2024


കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചതിന് ഒരു സ്ത്രീക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുവൈത്തിലെ ഷിയാ വിഭാ​ഗത്തെ അവഹേളിച്ചതിനുമായി അഞ്ച് വർഷം തടവും 10,000 ദിനാർ പിഴയുമാണ് ചുമത്തിയത്. പ്രതി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ചെയ്തതായി കോടതി സ്ഥിരീകരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ പരിഹസിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് കോടതി നിഗമനത്തിലെത്തി.

Related News