യുദ്ധത്തിൽ ഇരകളായവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് കുവൈത്ത്

  • 18/10/2024


കുവൈത്ത് സിറ്റി: മേഖലയിൽ വഷളായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ അഭയാർത്ഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും അടിസ്ഥാന അവകാശങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. പട്ടിണിമരണം പോലുള്ള നിയമവിരുദ്ധമായ രീതികൾ യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കുന്നതിനെ അപലപിച്ച കുവൈത്ത് ആവശ്യമായ മാനുഷിക സഹായത്തിന്‍റെ വരവ് തടയുകയാണെന്നും പറഞ്ഞു.

ജനീവയിലെ യുഎൻ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കുവൈത്ത് സ്ഥിരം മിഷന്‍റെ ചുമതലയുള്ള കൗൺസിലർ അബ്‍ദുള്ള അൽ ഖുബൈസിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളെ അൽ ഖുബൈസി അപലപിച്ചു. യുദ്ധത്തിൽ ഇരയായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം തടസമില്ലാതെ വിതരണം ചെയ്യുന്നതിനും അന്താരാഷ്ട്ര സമൂഹം ഗൗരവമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related News