ഫുഡ് ട്രക്കുകളിൽ ഫുഡ് ആൻഡ് ന്യൂട്രീഷന്‍റെ പരിശോധന; നാല് ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു

  • 18/10/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡോ. സൗദ് അൽ ജലാലിന്‍റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഒരു പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു. ഫുഡ് ട്രക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്യാമ്പയിനില്‍ അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഭക്ഷ്യ സ്ഥാപനങ്ങളിൽ ഒരു പ്രത്യേക പരിശോധന പര്യടനവും നടത്തി. 18 വ്യത്യസ്ത തരത്തിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുക, ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News