പോലീസ് വേഷം കെട്ടി ജഹ്‌റയിൽ പ്രവാസിയെ കൊള്ളയടിച്ചു; അന്വേഷണം

  • 18/10/2024

 


കുവൈത്ത് സിറ്റി: മുത്‌ല സിറ്റിയിൽ ഒരു പ്രവാസിയെ കൊള്ളയടിക്കാൻ ഡിറ്റക്ടീവായി വേഷമിട്ട മൂന്ന് പേര്‍ക്കായി ജഹ്‌റ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. നഗരത്തിൽ നടക്കുമ്പോൾ മൂന്ന് യാത്രക്കാരുമായി വന്ന ഒരു കാർ നിര്‍ത്തിയ ശേഷം ഡിറ്റക്ടീവുകളാണെന്ന് അവകാശപ്പെടുകയായിരുന്നുവെന്ന് പ്രവാസിയുടെ പരാതിയിൽ പറയുന്നു. തുടര്‍ന്ന് തന്‍റെ ഐഡി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പഴ്‌സ് തുറന്നപ്പോൾ പ്രതികൾ തന്നെ ആക്രമിച്ച് പണവും ബാങ്ക് കാർഡുകളും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കവർച്ചയ്ക്ക് കേസെടുത്ത് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമത്തിലാണ് അധികൃതർ.

Related News