ഫർവാനിയയിൽ മദ്യക്കുപ്പിയുമായി പ്രവാസി അറസ്റ്റിൽ

  • 18/10/2024


കുവൈത്ത് സിറ്റി: മദ്യക്കുപ്പികൾ കൈവശം വച്ചിരുന്ന ഒരു ഏഷ്യൻ പ്രവാസി അറസ്റ്റിൽ. ഫർവാനിയ ഗവർണറേറ്റിലെ സുരക്ഷാ പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അൽ അർദിയ മേഖലയിൽ സംശയാസ്പദമായ പെരുമാറ്റം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ പ്രതിയെ പട്രോളിംഗ് സംഘം നിരീക്ഷിക്കുകയായിരുന്നു. പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് മദ്യക്കുപ്പികൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർ നിയമനടപടികൾക്കായി പ്രവാസിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News