സായാഹ്ന ജോലി; ആവശ്യങ്ങൾ അനുസരിച്ച് 30 ശതമാനം വരെ ജീവനക്കാർ നാലരമണിക്കൂർ വരെ പ്രവർത്തിച്ചേക്കും

  • 19/10/2024


കുവൈത്ത് സിറ്റി: സായാഹ്ന ജോലിയുടെ ആദ്യ ഘട്ടം 2025-ൻ്റെ തുടക്കത്തിൽ നടപ്പാക്കുമെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും സിവിൽ സർവീസ് കൗൺസിൽ ആക്ടിംഗ് ചെയർമാനുമായ ഷെരീദ അൽ മൗഷർജി പ്രഖ്യാപിച്ചു. ഇത് 3 ഘട്ടങ്ങളിലായാണ് നടപ്പാക്കുക. സായാഹ്ന ഷിഫ്റ്റിൻ്റെ ആരംഭവും അവസാനവും ഓരോ സർക്കാർ ഏജൻസിയും നിർണ്ണയിക്കും. സായാഹ്ന ഷിഫ്റ്റുകൾക്കുള്ള ഗ്രേസ് പിരീഡുകൾ പരിഷ്കരിച്ചിരിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ ജോലി സമയം നാലര മണിക്കൂറിൽ കവിയരുത്. 

സായാഹ്ന ഷിഫ്റ്റ് ജോലികൾക്കുള്ള ആവശ്യങ്ങൾ അനുസരിച്ച് 20 മുതൽ 30 ശതമാനം വരെ ജീവനക്കാർ എന്ന് കണക്കാക്കി, രാവിലെയോ വൈകുന്നേരമോ ജോലി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാരന് നൽകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാഹചര്യങ്ങൾക്ക് അനുയോജ്യമായതും ജോലിയുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതും അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ചില സർക്കാർ ഏജൻസികളിൽ നിലവിൽ പ്രാബല്യത്തിലുള്ള അധിക സായാഹ്ന ഷിഫ്റ്റ്, ശമ്പളമുള്ള അധിക ജോലിയായാണ് കണക്കാക്കപ്പെടുന്നത്. പുതിയ തീരുമാനത്തോടെ ഇത് റദ്ദാക്കപ്പെടും.

Related News