അക്കാദമിക് - ​ഗവേഷണ രം​ഗത്ത് മിന്നുന്ന നേട്ടവുമായി കുവൈത്ത് സർവകലാശാല

  • 19/10/2024


കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗങ്ങളിൽ നിന്നുള്ള 46 ഗവേഷർക്ക് അതുല്യ നേട്ടം. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പട്ടിക പ്രകാരം 2024-ലെ വിവിധ വിഷയങ്ങളിൽ അക്കാദമികമായി ഏറ്റവും കൂടുതൽ ഉപയോ​ഗിക്കപ്പെട്ട പഠനങ്ങളിൽ കുവൈത്ത് യൂണിവേഴ്സിറ്റിയിലെ 46 ​ഗവേഷകരും ഉൾപ്പെടുന്നു. കുവൈത്തിൽ നിന്നുള്ള 66 ശാസ്ത്രജ്ഞരാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 

അതിൽ കുവൈത്ത് സർവകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങളിൽ നിന്നുള്ള 46 പേരാണ് ഉള്ളത്. ശാസ്ത്രീയ ഗവേഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുവൈത്ത് സർവകലാശാലയുടെ പ്രതിബദ്ധതയുടെ വ്യാപ്തിയും അതിൻ്റെ ഗവേഷണ-അക്കാദമിക് പ്രോഗ്രാമുകളുടെ തുടർച്ചയായ വികസനവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആഗോള അക്കാദമിക് രംഗത്ത് ഫലവത്തായ സ്വാധീനം കാരണം പ്രാദേശികമായും ആഗോളമായും കുവൈത്ത് സർവകലാശാല വലിയ അം​ഗീകാരമാണ് ലഭിച്ചിട്ടുള്ളത്.

Related News