40,000 മാമോഗ്രാമുകൾ പൂർത്തിയാക്കിയെന്ന് ആരോ​ഗ്യമന്ത്രി; 400 കാൻസർ കേസുകൾ കണ്ടെത്തി

  • 19/10/2024


കുവൈത്ത് സിറ്റി: 2014ൽ ആരംഭിച്ചതിനുശേഷം സ്തനരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള നാഷണൽ പ്രോ​ഗാമിൽ 40,000-ത്തോളം സ്ത്രീകളെ പങ്കാളികളായതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. മാമോഗ്രാമിന് ശേഷം ഏകദേശം 400 കാൻസർ കേസുകൾ കണ്ടെത്തി. നേരത്തെയുള്ള കണ്ടെത്തൽ വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98 ശതമാനമായി ആയി വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിനെ ചെറുക്കുന്നതിനുമായി മന്ത്രാലയത്തിൻ്റെ "പിങ്ക് ഒക്ടോബർ" പ്രവർത്തനങ്ങളുടെ ഭാഗമായി "നേരത്തെ പരിശോധിക്കുന്നത് സുരക്ഷയാണ്" എന്ന മുദ്രാവാക്യവുമായി ആരോഗ്യ മന്ത്രാലയം അവന്യൂസ് മാളിൽ നടത്തിയ ബോധവത്കരണ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷം മുഴുവനും എല്ലാ ആശുപത്രികൾക്കും പുറമെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ മാമോഗ്രഫി പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കാനുള്ള മന്ത്രാലയത്തിൻ്റെ താൽപര്യവും അദ്ദേഹം വ്യക്തമാക്കി.

Related News