സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ഭർത്താവ് നാട് വിട്ടതായി കണ്ടെത്തൽ

  • 19/10/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരനായ ഭർത്താവിനൊപ്പം താമസിക്കുന്ന ഭാര്യയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം. തൻ്റെ പിതാവിൻ്റെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒരു പൗരൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അതോറിറ്റികളെ അറിയിച്ചതായും പ്രാഥമിക അന്വേഷണത്തിൽ സ്ത്രീയെ മർദിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും സുരക്ഷാ അധികൃതർ പറഞ്ഞു. മൃതദേഹം പുറത്തെടുക്കാനും പ്രതിയെ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. ഭർത്താവിൻ്റെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ രാജ്യം വിട്ടതായി കണ്ടെത്തി.

Related News