കുവൈറ്റ് ബജറ്റ് കമ്മി തടയാൻ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കണമെന്ന് വിദ​ഗ്ധൻ

  • 20/10/2024


കുവൈത്ത് സിറ്റി: വരാനിരിക്കുന്ന ബജറ്റുകളിൽ കമ്മി തടയാൻ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കണമെന്ന് സാമ്പത്തിക, നിയമ വിദഗ്ധനായ അദ്ബി അൽ തഹ്നൂൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ 2024/2025 സാമ്പത്തിക വർഷം 5.6 ബില്യൺ കുവൈത്തി ദിനാർ കമ്മി േരിടേണ്ടി വരുമെന്നാണ് പ്രവചനം. വരുമാനത്തേക്കാൾ കൂടുതലായ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഭാവി സാമ്പത്തിക വർഷങ്ങളിലും കമ്മി നിലനിൽക്കാൻ സാധ്യതയുണ്ട്.

മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സമീപ ദശകങ്ങളിൽ കുവൈത്ത് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിൽ അൽ തഹ്നൂൺ ഉത്കണ്ഠ പ്രകടിപ്പിച്ചു. എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഘനവ്യവസായങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉൽപന്നങ്ങൾ, കൃഷി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേക മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു നികുതി സമ്പ്രദായം അവതരിപ്പിക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.

Related News