പ്രവാസി ഭാര്യയെ കൊലപ്പെടുത്തി കുവൈത്തി പൗരൻ രാജ്യം വിട്ടു

  • 20/10/2024


കുവൈത്ത് സിറ്റി: പ്രവാസിയായ ഭാര്യയെ കൊലപ്പെടുത്തി കുവൈത്തി പൗരൻ രാജ്യം വിട്ടു. 24 കാരിയായ സിറിയൻ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. അൽ നഹദ ഏരിയയിലാണ് സംഭവം. അയൽ ​ഗൾഫ് രാജ്യത്തേക്കാണ് ഇയാൾ കടന്നിട്ടുള്ളത്. തൻ്റെ പിതാവിൻ്റെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒരു പൗരൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അതോറിറ്റികളെ അറിയിച്ചതായും പ്രാഥമിക അന്വേഷണത്തിൽ സ്ത്രീയെ മർദിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും സുരക്ഷാ അധികൃതർ പറഞ്ഞു. ഭാര്യയെ മർദിച്ചതിനാലും അതിന്റെ കാഠിന്യം കൊണ്ട് ബോധരഹിതയായതിനാലും പിതാവ് തന്നെ വിളിച്ച് താമസസ്ഥലത്തേക്ക് പോകാൻ പറഞ്ഞതായും അപ്പാർട്ട്‌മെൻ്റിൽ ചെന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മൊഴി.

Related News