കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ഇടപാടുകളിൽ നിയന്ത്രണം കൊണ്ട് വന്നു

  • 20/10/2024


കുവൈത്ത് സിറ്റി: ചാരിറ്റബിൾ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും വിതരണ സംവിധാനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ വിവരിച്ചുകൊണ്ട് സാമൂഹികകാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. സുതാര്യത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമാണ് നിയന്ത്രണം ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായം ബാങ്കുകൾ വഴി മാത്രമായി കൈമാറണം. ചെക്കുകൾ നൽകുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിംഗിലൂടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കും. ചാരിറ്റബിൾ അസോസിയേഷനുകളും ഫൗണ്ടേഷനുകളും അവരുടെ ജോലി ലളിതമാക്കുന്നതിന് ചില സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി നേടേണ്ടതില്ല. പ്രാദേശിക ബാങ്കുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഈ സർക്കുലറിൽ ധാരണയായത്.

Related News