ഫഹാഹീൽ ഏരിയയിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; 2,220 ഗതാഗത നിയമലംഘനങ്ങൾ

  • 20/10/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം 2024 ഒക്‌ടോബർ 18 വെള്ളിയാഴ്ച ഫഹാഹീൽ ഏരിയയിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തി. 2,220 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് വാറൻ്റുകളുള്ള 13 പ്രതികളെയും പിടികൂടി. ഗതാഗത നിയമ ലംഘനത്തിന് എട്ട് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും, വിവിധ കേസുകളിൽ ആവശ്യമായ എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് വ്യക്തികളെയും കസ്റ്റഡിയിലെടുത്തു. നിയമലംഘകരെ ലക്ഷ്യം വയ്ക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനുമായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ മേൽനോട്ടത്തിലാണ് ഈ കാമ്പയിൻ നടത്തിയത്.

Related News