കുവൈത്തിലെ താൽക്കാലിക സർക്കാർ കരാറുകൾക്കുള്ള തൊഴിൽ പ്രവേശന വിസകൾ വീണ്ടും ആരംഭിക്കുന്നു

  • 20/10/2024


കുവൈത്ത് സിറ്റി: ഒരു കലണ്ടർ വർഷത്തിൽ താഴെയുള്ള ഒരു താൽക്കാലിക സർക്കാർ കരാറിനുള്ള തൊഴിൽ പ്രവേശന വിസകൾ വീണ്ടും സജീവമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് പ്രാബല്യത്തിലുള്ള നടപടിക്രമങ്ങൾക്കനുസൃതമായിട്ടായിരിക്കും അനുവദിക്കുക. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തൊഴിൽ വിപണിയുടെ ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. തൊഴിൽ വിപണിയിൽ ആശ്വാസമാകുന്നതിനൊപ്പം ഒരു വർഷത്തിൽ കൂടുതൽ എടുക്കാത്ത താൽക്കാലിക ജോലികൾ വേ​ഗത്തിൽ പൂർത്തിയാക്കാനും ഇത് ലക്ഷ്യമിടുന്നു. ഒക്‌ടോബർ 21 തിങ്കൾ മുതൽ മാൻപവർ അതോറിറ്റി അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും.

Related News