സ്പ്രിംഗ് ക്യാമ്പിംഗ് സൈറ്റുകൾ തയ്യാറാക്കുന്നതിനായി പ്രത്യേക ടീമുകൾ പ്രവർത്തനം തുടങ്ങുന്നു

  • 20/10/2024


കുവൈത്ത് സിറ്റി: 2024-2025 സീസണിൽ അനുവദനീയമായ സ്പ്രിംഗ് ക്യാമ്പിംഗ് സൈറ്റുകൾ തയ്യാറാക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പ്രത്യേക ടീമുകൾ അടുത്ത ഞായറാഴ്ച മുതൽ ഫീൽഡ് വർക്കുകൾ ആരംഭിക്കും. സ്‌പ്രിംഗ് ക്യാമ്പ് കമ്മിറ്റി പ്രത്യേക ഫീൽഡ് ടീമുകൾക്ക് ശുചീകരണം ആരംഭിക്കാനും അനുവദനീയമായ ക്യാമ്പിംഗ് സൈറ്റുകളിൽ ഉണ്ടാകാവുന്ന മാലിന്യങ്ങളും തടസങ്ങളും നീക്കം ചെയ്യാനും അവരുടെ പൂർണ്ണ സന്നദ്ധത ഉറപ്പാക്കാനും നിർദ്ദേശിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. നവംബർ പകുതിയോടെ ഷെഡ്യൂൾ ചെയ്ത ക്യാമ്പിംഗ് സീസണിൻ്റെ ആരംഭത്തോട് അനുബന്ധിച്ച് കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ച ക്യാമ്പ് സൈറ്റുകളിലേക്ക് വിവിധ വലുപ്പത്തിലുള്ള കണ്ടെയ്നറുകൾ വിതരണം ചെയ്യാൻ ഫീൽഡ് ടീമുകളെ നിയോഗിച്ചു.

Related News