കുവൈത്തിലെ ഏഴ് പബ്ലിക് ബെനിഫിറ്റ് സൊസൈറ്റികൾ പിരിച്ചുവിടാൻ തീരുമാനം

  • 21/10/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഏഴ് പബ്ലിക് ബെനിഫിറ്റ് സൊസൈറ്റികൾ പിരിച്ചുവിടാൻ സാമൂഹിക, കുടുംബ, ബാല്യകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല തീരുമാനം പുറപ്പെടുവിച്ചു. പൊതുതാൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫ്രണ്ട്‌സ് ഓഫ് പാം ട്രീ സൊസൈറ്റി, കുവൈത്തിലെ ഷെൽ സൊസൈറ്റി, കുവൈത്ത് പരമ്പരാഗത കരകൗശല സൊസൈറ്റി, ചാരിറ്റബിൾ സൊസൈറ്റി ഫോർ പ്രിസർവിംഗ് ഗ്രേസ്, അൽ നുവൈർ സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക്സ്, കുവൈത്ത് ബാസ്‌ക്കറ്റ്‌ബോൾ കോച്ചസ് അസോസിയേഷൻ, കുവൈത്ത് ബാസ്‌ക്കറ്റ്‌ബോൾ കോച്ചസ് അസോസിയേഷൻ, കുവൈത്ത് കുവൈറ്റ് റിട്ടയറീസ് സൊസൈറ്റി എന്നിവയെ തീരുമാനം ബാധിക്കും.

Related News