മഴക്കാലത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി രാജ്യത്തെകുവൈത്തിലെ സ്കൂളുകൾ

  • 21/10/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ മിക്ക സ്‌കൂളുകളും മഴക്കാലത്തിനായുള്ള ഒരുക്കങ്ങൾക്കായി മേൽക്കൂരകളിൽ ശുചീകരണ കാമ്പയിൻ ആരംഭിച്ചു. വാട്ടർ മാൻഹോളുകളും മലിനജല ശൃംഖലകളും അടക്കം മഴക്കാലത്തിന് മുമ്പ് എല്ലാം പൂര്‍ണ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സ്കൂളുകൾ. വിദ്യാഭ്യാസ മേഖലകളിലെ എൻജിനീയറിങ് കാര്യ വകുപ്പുകൾ മാൻഹോളുകൾ, നെറ്റ്‌വർക്കുകൾ എന്നിവയുടെ ശുചിത്വം വിലയിരുത്തുന്നതിനായി പരിശോധനാ ടൂറുകൾ സംഘടിപ്പിച്ചിരുന്നു. 

പൊടി, കളകൾ, മാലിന്യങ്ങൾ തുടങ്ങി മേൽക്കൂരകളിലെയും മാൻഹോളുകളിലെയും വെള്ളത്തിന്‍റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന എല്ലാം നീക്കം ചെയ്യുന്നതിനും ഫർണിച്ചറുകളും ഉപകരണങ്ങളും ചോർച്ചയുള്ള സ്ഥലങ്ങളിൽ നിന്ന് അകറ്റി നിർത്തേണ്ടതിന്‍റെ പ്രാധാന്യവും അധികൃതര്‍ ചൂണ്ടിക്കാട്ടി. കുവൈത്ത് മുനിസിപ്പാലിറ്റി സ്കൂൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കുന്നതിനും ആഗോള ആവാസവ്യവസ്ഥയെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളെക്കുറിച്ച് അവരെ അറിയിക്കുന്നതിനുമായി പരിസ്ഥിതി അവബോധ പ്രഭാഷണങ്ങൾ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.

Related News