വ്യാജ മൊബൈൽ ഫോണുകൾ വിൽക്കുന്ന രണ്ട് പേര്‍ക്കായി അന്വേഷണം

  • 21/10/2024


കുവൈത്ത് സിറ്റി: പ്രാദേശിക സ്‌റ്റോറുകളിൽ അവരുടെ വിപണി മൂല്യത്തിൽ താഴെയുള്ള വിലയിൽ വ്യാജ മൊബൈൽ ഫോണുകൾ വിൽക്കുന്ന രണ്ട് പേര്‍ക്കായി ജഹ്റ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. ഏറ്റവുമൊടുവിൽ ഈ തട്ടിപ്പിന് ഇരയായ ഏഷ്യൻ പ്രവാസിയാണ് അധികൃതരെ വിവരം അറിയിച്ചത്. 640 ദിനാറിന് രണ്ട് സ്മാർട്ട്‌ഫോണുകൾ പ്രതികളിൽ നിന്ന് വാങ്ങിയതായി പ്രവാസി പരാതി നല്‍കി. ഇടപാടിന് ശേഷമാണ് ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ അടങ്ങിയ ഫോൺ കെയ്‌സുകൾ മാത്രമാണെന്ന് കണ്ടെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related News