ഐഎസില്‍ ചേര്‍ന്ന കുവൈത്തി പൗരന്‍റെ ശിക്ഷ റദ്ദാക്കി അപ്പീൽ കോടതി

  • 21/10/2024


കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഷിയകളെയും അമേരിക്കൻ സേനയെയും കൊല്ലാൻ ഐഎസുമായി ചേർന്ന് പദ്ധതിയിട്ട കുവൈത്തി പൗരന് ചുമത്തിയ അഞ്ച് വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. ഐഎസിനോട് കൂറു പുലർത്താൻ ഭാര്യയെ പ്രേരിപ്പിച്ചതിനും കുറ്റാരോപിതനായ ഔഖാഫ് മന്ത്രാലയത്തിലെ ജീവനക്കാരനായ 30കാരന്‍റെ ശിക്ഷയാണ് റദ്ദാക്കിയത്. കുവൈത്ത് സർക്കാരിന്‍റെ അനുമതിയില്ലാതെ 2018 മുതൽ 2023 വരെ മറ്റൊരു രാജ്യത്തിനെതിരെ (സൗദി അറേബ്യ) പ്രതി ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്നായിരുന്നു പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തല്‍. 

സൗദി അറേബ്യയിലെ ചില പോലീസ് ഉദ്യോഗസ്ഥരെയും ഷിയാ വിഭാഗത്തെയും കൊല്ലുന്നത് ഉൾപ്പെടെയുള്ള അട്ടിമറി പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിട്ടത്. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള തത്വങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരോധിത ഗ്രൂപ്പിൽ (ഐഎസ്ഐഎസ്) ചേരാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതിനും പ്രതിക്കെതിരെ പ്രോസിക്യൂഷൻ കുറ്റം ചുമത്തി.

Related News