കുവൈത്തിന്റെ ഉപഭോക്തൃ വില സൂചിക 2.75 ശതമാനം വർധിച്ചതായി കണക്കുകൾ

  • 22/10/2024


കുവൈത്ത് സിറ്റി: പണപ്പെരുപ്പത്തെ സൂചിപ്പിക്കുന്ന ഉപഭോക്തൃ വില സൂചിക (സിപിഐ) കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ പ്രാദേശികമായി 2.75 ശതമാനം വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയിൽ നിന്നുള്ള ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ പ്രതിമാസ അടിസ്ഥാനത്തിൽ 0.15 ശതമാനം വർദ്ധിച്ചതായി ബ്യൂറോ അഭിപ്രായപ്പെട്ടു.

ഉപഭോക്തൃ വില സൂചികയെ സ്വാധീനിക്കുന്ന, പ്രത്യേകിച്ച് വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ പ്രധാന വിഭാഗങ്ങളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിലെ വാർഷിക വർദ്ധനവിന് കാരണം. 2023 ലെ അതേ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഭക്ഷണ-പാനീയ വിഭാഗത്തിൻ്റെ സൂചിക 5.8 ശതമാനം വർദ്ധിച്ചു. അതേസമയം സിഗരറ്റിൻ്റെയും പുകയിലയുടെയും വില സൂചികയിൽ വർഷാവർഷം 0.15 ശതമാനം വർധിധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News