രാജ്യത്തിന്റെ വലിയ കുതിപ്പ് ലക്ഷ്യമിട്ട് 35 വികസന നയങ്ങളുമായി കുവൈത്ത്

  • 22/10/2024


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വലിയ കുതിപ്പ് ലക്ഷ്യമിട്ട് കുവൈത്തിന്റെ വികസന പദ്ധതികൾ. 2023-2024 വാർഷിക പദ്ധതിയിൽ 35 വികസന നയങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പദ്ധതികളിലൂടെ രാജ്യം കൈവരിക്കാൻ ആഗ്രഹിക്കുന്ന 55 പൊതു നയങ്ങൾ കുവൈത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണത്തിനും വികസനത്തിനും വേണ്ടിയുള്ള ജനറൽ സെക്രട്ടേറിയറ്റ് അടുത്തിടെ പുറത്തിറക്കിയ വാർഷിക പ്ലാൻ ഫോളോ-അപ്പ് റിപ്പോർട്ട് (2023/2024) അനുസരിച്ച്, ഒരു പ്രത്യേക അന്താരാഷ്ട്ര സാമ്പത്തിക മേഖല നിർമ്മിക്കാനുള്ള പദ്ധതികളാണ് ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. ഇത് നിരവധി നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സാമ്പത്തിക മേഖലയുടെ മാനേജ്മെൻ്റിന് സ്വതന്ത്ര ഭരണവും മേൽനോട്ടവും ഉറപ്പാക്കുകയും ചെയ്യുന്നു.

Related News